കുബ്ബൂസ് പഞ്ഞിപോലെ പൊങ്ങി വരും; ഈ ഒരൊറ്റ ഐറ്റം ചേർത്ത് മാവ് കുഴയ്ക്കൂ

ഇളം ചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റും ചേർത്തു മാറ്റി വയ്ക്കാം

യീസ്റ്റ് പുളിച്ചു വന്നതിനു ശേഷം മൈദയിലേയ്ക്കു ചേർക്കാം

ആവശ്യത്തിന് ഉപ്പും വെള്ളവും തൈരും ചേർത്തു മാവ് തയ്യാറാക്കാം

ചപ്പാത്തി മാവിനേക്കാളും സേഫ്റ്റായി അത് കുഴച്ചു വയ്ക്കാം

അതിലേയ്ക്ക് എണ്ണ കൂടി ചേർത്തു വീണ്ടും മയത്തിൽ കുഴയ്ക്കുക

കുറച്ചു എണ്ണ കൂടി പുരട്ടി രണ്ടു മണിക്കൂർ നേരം മാറ്റി വെയ്ക്കാം. ഇതിൽ നിന്നും കുറച്ച് മാവ് എടുത്ത് ചെറിയ ഉരുളകളാക്കാം

ചപ്പാത്തിയേക്കാൾ കട്ടിയിൽ ഉരുളകൾ പരത്താം. ഒരു പാൻ അടുപ്പിൽ വച്ച് പരത്തിയ മാവ് ചുട്ടെടുക്കാം. കുബ്ബൂസ് തയ്യാറായിരിക്കുന്നു

Photo Source: Freepik