ഇടിയപ്പം കഴിച്ചാലും മതിവരില്ല, മാവ് കുഴയ്ക്കുമ്പോൾ ഇതൊന്ന് ചേർത്ത് നോക്കൂ

അവൽ 5 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം വെള്ളം അരിച്ചു കളഞ്ഞ് അവൽ ഉടച്ചെടുക്കാം

ഒരു ബൗളിൽ വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് കുറച്ച് ഒരു ടീസ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം

ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് അവൽ ഉടച്ചതും ചേർക്കാം

ചെറുചൂടുള്ള വെള്ളം ഇതിലേയ്ക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. മാവിന് കട്ടി കൂടരുത് അതുപോലെ അയഞ്ഞു പോകുകയും അരുത്

തയ്യാറാക്കിയ മാവ് സേവനാഴിയിലെടുക്കാം. ഇത് ഇഡ്ഡലി തട്ടിലേയ്ക്ക് മാറ്റാം

ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാം. ശേഷം ഇഡ്ഡലി തട്ട് അതിലേയ്ക്ക് എടുത്ത് വയ്ക്കാം. ഇത് ആവിയിൽ വേവിച്ചെടുക്കാം

വേവിച്ച ഇടിയപ്പം തേങ്ങാപ്പാലിനൊപ്പം കഴിച്ചു നോക്കൂ