പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാം 5 മിനിറ്റിൽ, ഈ മാവ് മതി
അരിപ്പൊടി വെള്ളത്തിൽ കുതിർത്ത്, അത് അരച്ച് പുളിപ്പിച്ചെടുക്കാൻ മടിയാണെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ
ഒരു കപ്പ് ഗോതമ്പ് പൊടി മിക്സി ജാറിലെടുക്കാം. അതിലേയ്ക്ക് കാൽ കപ്പ് ചോറ്, അര കപ്പ് ചിരകിയ തേങ്ങ എന്നിവ ചേർക്കാം
ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, ഒരു ടേബിൾസ്പൂൺ പഞ്ചസാര എന്നിവയോടൊപ്പം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മാവ് അരച്ചെടുക്കാം
അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റാം. അത് അരമണിക്കൂർ അടച്ചു മാറ്റി വയ്ക്കാം
ശേഷം അപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കാം
മാവിയേക്ക് കുറച്ച് എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം
ഇത് ചൂടായ അപ്പ ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ
ചിത്രം: ഫ്രീപിക്
ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ