ചപ്പാത്തി ബലൂൺ പോലെ വീർക്കും, ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ ഇത് ചേർക്കാൻ മറക്കരുത്
ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഉപയോഗിക്കാവുന്ന ചില ചേരുവകൾ പരിചയപ്പെടാം
നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം
ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ ചെറുചൂടോടെ പാൽ ഒഴിച്ച് മാവ് കുഴയ്ക്കാം
ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴയ്ക്കുന്നതിനു മുമ്പായി ഒരു അവക്കാഡോ തൊലിയും കുരുവും കളഞ്ഞ് ഉടച്ചെടുക്കണം. ഇത് ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കാം
മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂടാക്കിയ വെള്ളം ഉപയോഗിക്കാം
ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം
പാൻ ചൂടാകുന്നതിനു മുമ്പ് ചപ്പാത്തി മാവ് അതിൽ വയ്ക്കരുത്. പാൻ ചൂടായി അൽപം നെയ്യ് പുരട്ടിയതിനു ശേഷം ചപ്പാത്തി ചുട്ടെടുത്തു നോക്കൂ
Photo Source: Freepik