ഇത്ര എളുപ്പത്തിൽ സോഫ്റ്റായി ദോശ ചുട്ടെടുക്കാൻ പറ്റുമോ? ട്രൈ ചെയ്യൂ

ചേരുവകൾ

സേമിയ, റവ , തൈര് , വെള്ളം, ഉപ്പ്, ബേക്കിങ് സോഡ, എണ്ണ

അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് സേമിയ വറുത്തെടുക്കാം

വറുത്തെടുത്ത സേമിയയിലേയ്ക്ക് മുക്കാൽ കപ്പ് റവയും മുക്കാൽ കപ്പ് തൈരും ചേർത്ത് അരച്ചെടുക്കാം

അരച്ചെടുത്ത മാവിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചിളക്കിയെടുക്കാം

ശേഷം ഉപ്പും, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് യോജിപ്പിക്കാം

ദോശ തവ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ പുരട്ടാം

തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിക്കാം. അതിൻ്റെ ഇരുവശങ്ങളും ചുട്ടെടുക്കാം

ചിത്രങ്ങൾ: ഫ്രീപിക്