എത്രനേരം കഴിഞ്ഞാലും ചപ്പാത്തി സോഫ്റ്റായി ഇരിക്കും, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

മാവ് കുഴയ്ക്കുന്നത് മുതൽ അത് ചുട്ടെടുക്കുന്നത് വരെയുള്ള രീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പഞ്ഞി പോലെയുള്ള ചപ്പാത്തി തയ്യാറാക്കാം

പച്ചവെള്ളത്തിന് പകരം ചൂടുവെള്ളം ഉപയോഗിക്കുന്നത് ഗോതമ്പിലെ ഗ്ലൂട്ടൻ ഉണർത്താൻ സഹായിക്കും. മാവ് ഒട്ടാത്ത പരുവത്തിൽ നന്നായി മർദ്ദം നൽകി 5-10 മിനിറ്റ് കുഴയ്ക്കണം

കുഴച്ച ഉടനെ ചപ്പാത്തി പരത്തരുത്. മാവ് ഒരു നനഞ്ഞ തുണി കൊണ്ടോ പാത്രം കൊണ്ടോ മൂടി 20 മുതൽ 30 മിനിറ്റ് വരെ മാറ്റി വെക്കണം

ചപ്പാത്തി പരത്തുമ്പോൾ അമിതമായി പൊടി ഉപയോഗിക്കരുത്. പൊടി കൂടുന്തോറും ചപ്പാത്തിക്ക് കട്ടി കൂടും

എല്ലാ വശങ്ങളും ഒരേ കനത്തിൽ പരത്താൻ ശ്രദ്ധിക്കണം. വശങ്ങൾ കട്ടി കുറഞ്ഞിരുന്നാൽ മാത്രമേ ചപ്പാത്തി നന്നായി പൊങ്ങി വരൂ

ചപ്പാത്തി ചുടാൻ ഇരുമ്പ് തവയോ കാസ്റ്റ് അയൺ തവയോ ആണ് ഏറ്റവും ഉചിതം. തവ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി വയ്ക്കാം

ചപ്പാത്തി ചുട്ട ഉടനെ ഒരു കോട്ടൺ തുണി വിരിച്ച് കാസറോളിലേയ്ക്കു മാറ്റുക

Image Source: Freepik