അരിപ്പൊടി നനയ്ക്കേണ്ട, പുട്ട് സോഫ്റ്റാക്കാനൊരു കിടിലൻ വിദ്യ
രാവിലത്തെ ഭക്ഷണത്തിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കാം
അടികട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് രണ്ട് കപ്പ് അവൽ ചേർത്തു നന്നായി വറുത്തെടുക്കാം
തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം
ഇതിലേയ്ക്ക് ചെറുചൂടുള്ള വെള്ളം ആവശ്യത്തിന് ഒഴിച്ച് നനച്ചെടുക്കാം
അവൽപ്പൊടിയിലേയ്ക്ക് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം
കാൽ കപ്പ് തേങ്ങ ചിരകിയെടുക്കാം. പുട്ട് കുടത്തിൽ വെള്ളം അടുപ്പിൽ വയ്ക്കാം
സാധാരണ പുട്ട് തയ്യാറാക്കാറുള്ളതു പോലെ പുട്ടികുറ്റിയിലേയ്ക്ക് തേങ്ങ ചിരകിയതും നനച്ചു വച്ച് അവൽ പൊടിയും ചേർത്ത് ആവിയിൽ വേവിക്കാം