ചർമ്മം തിളങ്ങും, യുവത്വം നിലനിർത്തും; രാവിലെ ഈ വെള്ളം കുടിക്കൂ

ചർമ്മാരോഗ്യത്തിന് സഹായകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന നട്സാണ് ബദാം

ബദാം വെള്ളത്തിൽ കുതിർത്തു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുന്നത് ചർമ്മത്തിന് തിളക്കം നൽകിയേക്കും

ഇത് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തി ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷണം നൽകും

പതിവായി ബദാം ഇങ്ങനെ കഴിക്കുന്നത് നിറം വർധിപ്പിക്കാനും, വീക്കം കുറയ്ക്കാനും, ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു

കുതിർത്ത ബദാമിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ആരോഗ്യകരവും മൃദുലവുമായ ചർമ്മം നിലനിർത്തുന്നതിന് ശരിയായ ജലാംശം അത്യാവശ്യമാണ്

കുതിർത്ത ബദാമിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിൻ ഇ, കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഇതിലൂടെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാം

ബദാം ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് മോയ്സ്ച്യുറൈസ് ചെയ്യാൻ സഹായിക്കുന്നു

Photo Source: Freepik