ഫെയ്സ് വാഷുകൾ മാറ്റിവയ്ക്കൂ; അടുക്കളയിലുണ്ട് ഈ 4 വിദ്യകൾ

വിപണിയിൽ ലഭ്യമായ ഫെയ്സ് വാഷുകൾക്ക് വീട്ടിൽ തന്നെ ചില ബദൽ ചേരുവകൾ ഉപയോഗിക്കാം

ഒരു ടീസ്പൂൺ കടലമാവ് അല്പം വെള്ളമോ റോസ് വാട്ടറോ പാലോ ചേർത്ത് കുഴമ്പുരൂപത്തിലാക്കുക

ഇത് നനഞ്ഞ മുഖത്ത് പുരട്ടി 1-2 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയാം. എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് വളരെ മികച്ചതാണ്

അല്പം തേൻ നനഞ്ഞ മുഖത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക

ഒരു മിനിറ്റിന് ശേഷം കഴുകിക്കളയാം. വരണ്ടതും സെൻസിറ്റീവ് ആയതുമായ ചർമ്മമുള്ളവർക്ക് ഇത് ഗുണകരമാണ്

ഒരു പഞ്ഞി തിളപ്പിക്കാത്ത പാലിൽ മുക്കി മുഖം തുടയ്ക്കുക. ശേഷം ശുദ്ധജലത്തിൽ കഴുകാം. വരണ്ട ചർമ്മത്തിന് ഇത് നല്ലൊരു പരിഹാരമാണ്

ഫ്രഷ് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി മസാജ് ചെയ്ത ശേഷം വെള്ളത്തിൽ കഴുകി വൃത്തിയാക്കാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik