കഞ്ഞിവെള്ളം വെറുതെ കളയരുതേ... ഒരു തവണ ചർമ്മത്തിൽ ഇങ്ങനെ പുരട്ടി നോക്കൂ

സൗന്ദര്യ പരിചരണത്തിന് കഞ്ഞി വെള്ളവും അരി കഴുകിയ വെള്ളവും സുലഭമായി ഉപയോഗിക്കുന്നവരാണ് കൊറിയക്കാർ. അവരുടെ മിക്ക ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലും റൈസ് വാട്ടർ അടങ്ങിട്ടുണ്ടാകും

വിറ്റാമിൻ ബി, വിറ്റാമിൻ ഇ, തുടങ്ങി വ്യത്യസ്ത ആൻ്റി ഓക്സിഡൻ്റുകളുടെയും പ്രോട്ടീൻ്റെയും സമ്പന്നമായ ഉറവിടമാണ് റൈസ് വാട്ടർ

അത് വെറുതെ കളയുന്നതിനു പകരം സൂക്ഷിച്ചാൽ നിറം മങ്ങിയ ചർമ്മം യുവത്വം തുളുമ്പന്നതാക്കി തീർക്കാൻ സാധിക്കും

എങ്കിൽ ഒരു തവണ റൈസ് വാട്ടർ ഉപയോഗിച്ച് ഫെയ്സ് വാഷ് തയ്യാറാക്കി സൂക്ഷിക്കൂ, മാസങ്ങളോളം ഉപയോഗിക്കാം

ചേരുവകൾ

കഞ്ഞിവെള്ളം- 1/2 കപ്പ്, വെള്ളം- 2 കപ്പ്, കറ്റാർവാഴ ജെൽ- 1 ടീസ്പൂൺ, ഫെയ്സ് വാഷ് (നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്)- 2 ടേബിൾസ്പൂൺ, എണ്ണ- ഏതാനും തുള്ളി

തയ്യാറാക്കുന്ന വിധം

കഞ്ഞിവെള്ളത്തിലേക്ക് കറ്റാർവാഴ ജെൽ, ഫെയ്സ് വാഷ്, ഏതാനും തുള്ളി എണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇത് ഒരു ബോട്ടിലിലേക്ക് മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. വീര്യം കുറഞ്ഞ് ചേരുവകളാണെങ്കിലും അമിതമായി ചർമ്മം വരണ്ടു പോകാനുള്ള സാധ്യതയുണ്ട്. ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കേണ്ട | ചിത്രങ്ങൾ: ഫ്രീപിക്