ഫേഷ്യലോ ബ്ലീച്ചോ ചെയ്യാതെ ചർമ്മം തിളങ്ങും; അടുക്കളയിലെ ഈ പൊടി മതി

ഞൊടിയിടയിൽ തെളിച്ചവും തിളക്കവുമുള്ള ചർമ്മം നേടാൻ കടലമാവ് ഉപയോഗിക്കാം

മഞ്ഞൾ, ചന്ദനപ്പൊടി, കടലമാവ്, പാല് അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ ഇളക്കി യോജിപ്പിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടാം

10 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിലെ നിറവ്യത്യാസം മാറ്റി സ്വർണ്ണനിറത്തിലുള്ള തിളക്കം നൽകുന്നു

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാം

പാലിൽ കുതിർത്ത കുങ്കുമപ്പൂവിലേയ്ക്ക് അരിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അൽപം പാൽ ഒഴിച്ച് പേസ്റ്റ് പരുവത്തിലാക്കാം

ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറ്റാനും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും ഇത് മികച്ചതാണ്

Image Source: Freepik