പട്ടുപോലുള്ള ചർമ്മം നേടാൻ ഒരു വാഴപ്പഴം തന്നെ ധാരാളം

ആൻ്റി ഓക്സിഡൻ്റുകൾ പോലെയുള്ള ധാരാളം സവിശേഷതകൾ ഈ പഴത്തിനുണ്ട്. അവ ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങളെ തടുത്തു നിർത്തുന്നു

ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ ധാതുക്കളുടെ മികച്ച സ്രോതസ് കൂടിയാണ് പഴം. ഇവ ചർമ്മത്തെ മോയിസ്ച്യുറൈസ് ചെയ്യുന്നു

പഴം കൊണ്ടുള്ള ഫെയ്സ് സ്ക്രബ് ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ പിഎച്ച് നില മെച്ചപ്പെടുത്തും. പ്രകൃതിദത്തമായ ഹൈഡ്രേറ്റിങ് ഏജൻ്റ്, സൂത്തിങ് എന്നിങ്ങനെയുള്ള ഗുണങ്ങളും പഴത്തിലടങ്ങിയിരിക്കുന്നു

പഴവും ഓട്സും

ഒരു പഴത്തിൻ്റെ പകുതി ഉടച്ചെടുക്കാം അതിലേയ്ക്ക് നട്മഗ് പൊടിയും ഓട്സ് പൊടിച്ചത് ടീസ്പൂ​ണും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകി കളയാം

പഴം സ്ക്രബ്

ഒരു പഴം ഉടച്ചതിലേയ്ക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ശരീരത്തിൽ മുഴുവൻ പുരട്ടാം. കുളിക്കുന്നതിനു 15 മിനിറ്റ് മുമ്പ് വേണം ഇങ്ങനെ ചെയ്യാൻ. കുളിക്കുമ്പോൾ സോപ്പുപയോഗിച്ച് ഇത് കഴുകി കളയാം

പഴവും പാലും

ഒരു പഴം ഉടച്ചെടുത്തതിലേയ്ക്ക് ഒരു ടീസ്പൂൺ കൊഴുപ്പുള്ള പാൽ, ഒരു ടീസ്പൂൺ കടലമാവ് എന്നിവ ചേർത്തു നന്നായി ഇളക്കി കൊടുക്കാം. അത് മുഖത്തും കൈയ്യിലും പുരട്ടാം. മൃദുവായി 5 മിനിറ്റ് മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വെള്ളം തുടച്ചതിനു ശേഷം വെളിച്ചെണ്ണ പുരട്ടാം

പഴം മോയിസ്ച്യുറൈസർ സ്ക്രബ്

ഒരു പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിച്ച് ഫ്രിഡിജിൽ വയ്ക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷ തണുത്ത വെള്ളത്തിൽ കഴുകി കളയാം