ആരം കൊതിച്ചുപോകും മുടിയഴക്; രഹസ്യക്കൂട്ട് വെളിപ്പെടുത്തി ശ്രുതി ഹാസൻ

'ദി രൺവീർ ഷോ' എന്ന പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് തന്റെ കരുത്തുറ്റ മുടിയുടെ രഹസ്യം നടി പങ്കുവെച്ചത്

ഇത് എന്റെ മുടിയുടെ സ്വാഭാവികമായ നിറമാണ്. ഞാൻ എണ്ണ മാത്രമേ ഉപയോഗിക്കാറുള്ളൂ, അതും പ്രധാനമായും എള്ളെണ്ണ

എന്റെ താല്പര്യം അനുസരിച്ച് എള്ളെണ്ണ വെളിച്ചെണ്ണയുമായോ അല്ലെങ്കിൽ ബദാം ഓയിലുമായോ മിക്സ് ചെയ്ത് ഉപയോഗിക്കും

അടിസ്ഥാനപരമായി എള്ളെണ്ണ എന്റെ മുടിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്

ഓരോ തവണ മുടി കഴുകുന്നതിന് മുൻപും ഞാൻ എണ്ണ തേക്കാറുണ്ട്. ദിവസവും മുടി കഴുകുന്ന ശീലം എനിക്കില്ല, അത് നല്ലതുമല്ല

അതുകൊണ്ട് ഷൂട്ടിംഗ് ഉണ്ടെങ്കിൽ തലേദിവസം രാത്രി മുടിയിൽ എണ്ണ പുരട്ടി ഉറങ്ങും

രാവിലെ എഴുന്നേറ്റ് മുടി കഴുകി സെറ്റിലേക്ക് പോകും. ശ്രുതിയെ സംബന്ധിച്ചിടത്തോളം എണ്ണ തേക്കുന്നത് വെറുമൊരു ബ്യൂട്ടി ടിപ്പ് മാത്രമല്ല, അതൊരു സ്വയം പരിചരണ രീതി കൂടിയാണ്