ഷാമ്പൂവിനായി പണം മുടക്കേണ്ട; ഈ 2 ചേരുവ മതി, വീട്ടിൽ തയ്യാറാക്കാം

ആയുർവേദ ഗുണങ്ങളുള്ള ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഷാമ്പൂ തയ്യാറാക്കാം

ഒരു പാനിൽ വെള്ളമെടുത്ത് അടുപ്പിൽ വയ്ക്കാം

അതിലേയ്ക്ക് ഷിക്കാക്കായ, സോപ് നട്ല്, ഉണങ്ങിയ ചെമ്പരത്തിപ്പൂവ്, ചണവിത്ത്, ഉലുവ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കാം

വെള്ളം തിളച്ചതിനു ശേഷം അടുപ്പണച്ച് മാറ്റി വയ്ക്കാം

തണുത്തതിനു ശേഷം ഷിക്കാക്കായയുടെയും, സോപ് നട്സിന്റെയും കുരു കളഞ്ഞ് അതേ വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കാം

ഇത് ഒരു മുസ്ലിൻ അല്ലെങ്കിൽ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം

നന്നായി അരിച്ചെടുത്ത മിശ്രിതം ഒരു കുപ്പിയിലേയ്ക്കു മാറ്റാം. ഇത് രണ്ടാഴ്ച വരെ സൂക്ഷിക്കാം

Photo Source: Freepik