മത്തി വറുക്കുമ്പോൾ ഇതും കൂടി ചേർത്ത് നോക്കൂ, പൊളി രുചിയാണ്
മത്തി ഉണ്ടെന്നു കരുതി സ്ഥിരം കറിയും ഫ്രൈയും തയ്യാറാക്കാനാണ് പദ്ധതിയെങ്കിൽ മാറി ചിന്തിച്ചോളൂ
നല്ല ക്രിസ്പ്പിയും രുചികരവുമായ മത്തി ഫ്രൈ വേണമെങ്കിൽ അൽപ്പം തേങ്ങ കൂടി ചേർക്കണം
നന്നായി കഴുകി വൃത്തിയാക്കിയ മത്തിയിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും, മഞ്ഞൾപ്പൊടിയും ചേർത്തു പുരട്ടുക
മസാല പുരട്ടിയ മീൻ അൽപ്പ സമയം മാറ്റി വെയ്ക്കുക
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മസാല പുരട്ടിയ മീൻ വറുത്തു മാറ്റുക
ബാക്കി വന്ന മീൻ മസാലയിലേയ്ക്ക് അൽപ്പം തേങ്ങ ചിരകിയത് ചേർത്തിളക്കിക്കുക
പാനിലേയ്ക്ക് ഇതും കൂടി ചേർത്ത് അൽപ്പം കറിവേപ്പിലയോടൊപ്പം ഫ്രൈ ചെയ്തെടുക്കുക