തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് സാമന്ത

തമിഴ് സിനിമാലോകത്ത് തിളങ്ങിയ സാമന്ത പിന്നീട് തെലുങ്ക് സിനിമയിലെ വിജയനായികയായി മാറുകയായിരുന്നു

അതിനാൽ തന്നെ, ചെന്നൈയിലുള്ള തിരിച്ചുവരവ് വീട്ടിലേക്ക് തിരിച്ചെത്തും പോലെയാണ് തനിക്കെന്നാണ് സാമന്ത പറയുന്നത്

കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിയുടെ ചിത്രങ്ങൾ പങ്കിടുകയാണ് സാം

ചെന്നൈ, സത്യഭാമ യൂണിവേഴ്‌സിറ്റി എന്നീ ഹാഷ്‌ടാഗുകളും പോസ്റ്റിൽ കാണാം

മയോസൈറ്റിസ് രോഗത്തെ തുടർന്ന് അഭിനയരംഗത്ത് നിന്ന് വിട്ട്നിൽക്കുകയായിരുന്നു സാമന്ത തിരിച്ചുവരാൻ ഒരുങ്ങുകയാണ്

എഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരവ്

കഴിഞ്ഞ വർഷം പ്രൈം വീഡിയോ സീരീസായ സിറ്റഡലൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് സാമന്ത ബ്രേക്ക് എടുത്തത്

2023-ൽ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്തയുടെ അവസാനം റിലീസ് ചെയ്ത ചിത്രം