സാലഡിൽ ഇതൊരു കപ്പ് ചേർത്ത് നോക്കൂ, പൊളി രുചിയാണ്

എന്നും ഒരേ രീതിയിൽ തന്നെ സാലഡ് കഴിച്ചാൽ മടുപ്പ് തോന്നിയേക്കാം

കശുവണ്ടി ഉപയോഗിച്ചു തയ്യാറാക്കുന്ന മയോണൈസും പച്ചക്കറികളും ഉപയോഗിച്ച് കിടിലൻ സാലഡ് തയ്യാറാക്കാം

ചൂടുവെള്ളത്തിൽ കശുവണ്ടി 30 മിനിറ്റ് കുതിർക്കാൻ മാറ്റി വയ്ക്കാം. ശേഷം നന്നായി​ അരച്ചെടുക്കാം

അതിലേയ്ക്ക് വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം

കശുവണ്ടി കൊണ്ടുള്ള മയോണൈസാണിത്. അതിലേയ്ക്ക് ഒലിവ് എണ്ണയും തേനും ചേർത്ത് ഒരു തവണ​ കൂടി അരച്ചെടുക്കാം

ഒരു ബൗളിലേയ്ക്ക് കാബേജ്, കാരറ്റ്, സവാള എന്നിവ കട്ടി കുറച്ച് അരിഞ്ഞതു ചേർക്കാം. ഗ്രേറ്റ് ചെയ്തെടുക്കുന്നതും നല്ലതാണ്

ഇതിലേയ്ക്ക് കശുവണ്ടി കൊണ്ടു തയ്യാറാക്കിയ മയോണൈസ് ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ആസ്വദിച്ചു കഴിച്ചോളൂ

Photo Source: Freepik