ഹോട്ടൽ രുചിയിൽ റുമാലി റൊട്ടി, ഒരു കപ്പ് അരിപ്പൊടിയിൽ തയ്യാറാക്കാം

ആദ്യം പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേർക്കാം

വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ച് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി വറുക്കാം

ചൂടാറുന്നതിന് മുൻപ് തന്നെ കൈകൊണ്ട് നന്നായി കുഴക്കാം. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ഗോതമ്പുപൊടി കൂടി ചേർത്ത് മൃദുവായ മാവാക്കി മാറ്റാം

തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുക്കുക. രണ്ട് ഉരുളകൾ എടുത്ത് ഓരോന്നിന്റെയും ഒരു വശത്ത് എണ്ണ പുരട്ടി അതിനു മുകളിൽ അല്പം പൊടി വിതറാം

ഇവ രണ്ടും എണ്ണ പുരട്ടിയ ഭാഗങ്ങൾ തമ്മിൽ ചേർത്ത് ഒട്ടിക്കാം. ഒട്ടിച്ചു വെച്ച രണ്ട് ഉരുളകൾ ചേർത്ത് സാധാരണ ചപ്പാത്തി പരത്തുന്നതിനേക്കാൾ വളരെ നേർത്ത രീതിയിൽ പരത്തിയെടുക്കാം

ഇത് ചൂടായ പാനിലിട്ട് രണ്ട് വശവും തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കുക

റൊട്ടി വെന്തു വരുമ്പോൾ അതിനെ പാളികളായി വേർപെടുത്താം. ഇങ്ങനെ ചെയ്യുമ്പോൾ വളരെ നേർത്ത രണ്ട് റുമാലി റൊട്ടികൾ നമുക്ക് ലഭിക്കും