മുടി കൊഴിച്ചിൽ തടയുന്നതിനൊപ്പം മുഖക്കുരുവും മാറ്റാം; ഈ എണ്ണ ഒരു തുള്ളി കയ്യിലെടുക്കൂ

മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ആന്റി ഓക്സിഡൻ്റുകൾ, ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, മറ്റ് ആവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് റോസ്മേരി ഓയിൽ

ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ഇതില്‍ 5-6 തുള്ളി റോസ്‌മേരി ഓയില്‍ ചേര്‍ക്കാം

അത് തലയോട്ടിയിൽ പുരട്ടാം. റോസ്മേരി ഓയിലിനൊപ്പം ആവണക്കെണ്ണ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്

ഹെയർ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ റോസ്മേരി ഓയിൽ മുടി വളർച്ചയ്ക്കും സഹായിക്കുന്നു

ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കും പ്രകൃതിദത്ത പരിഹാര മാർഗമാണ് റോസ്മേരി ഓയിൽ

മുഖക്കുരുവിൽ നിന്ന് ആശ്വാസം ലഭിക്കാനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്

എന്നാൽ മുറിവുകളോ, ഇൻഫെക്ഷനുകളോ, അല്ലെങ്കിൽ മുഖക്കുരു പൊട്ടിയിരിക്കുമ്പോഴോ അവിടെ പുരട്ടരുത്

Photo Source: Freepik