ഈ വെള്ളം മുഖത്ത് സ്‌പ്രേ ചെയ്യാം, മുഖകാന്തി കൂടും
ശരിയായ ചർമ്മ പരിചരണം വാർധക്യത്തിൻ്റേതായ ലക്ഷണങ്ങൾ ഇല്ലാതാക്കി യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാൻ സഹായിക്കും
അരി കഴുകിയതോ, കുതിർത്തതോ, പുളിപ്പിച്ച കഞ്ഞിവെള്ളമോ ഇതിന് ഉപയോഗിക്കാം
അരി നന്നായി കഴുകി വെള്ളം ഊറ്റി കളയുക
ശേഷം ഒരു പാത്രത്തിലെടുത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർത്തു വയ്ക്കാം
അതിനുശേഷം അരി പിഴിഞ്ഞ് വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക
ഇത് രാവിലെയും വൈകുന്നേരവും മുഖത്ത് സപ്രേ ചെയ്യുകയോ പഞ്ഞി ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യാം
റൈസ് വാട്ടറില വിറ്റമിൻ ബി, വിറ്റമിൻ ഇ, ധാതുക്കൾ എന്നിവ ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാൻ സഹായിക്കും
Photo Source: Freepik