മുടി കൊഴിച്ചിൽ മാറി തിളക്കം വരും, കഞ്ഞിവെള്ളം ഉപയോഗിക്കൂ

മുടി വൃത്തിയാക്കണമെങ്കില്‍ ഷാംപൂ പോലുള്ള കാര്യങ്ങളെ ആശ്രയിക്കുന്നവരാണ് പലരും

കെമിക്കലുകള്‍ ചേത്ത ഷാംപൂ മിക്കവാറും മുടിക്ക് ഗുണത്തേക്കാള്‍ ദോഷം വരുത്തും

കഞ്ഞിവെള്ളം കൊണ്ടുള്ള ഷാംപൂവിലൂടെ ഈ ദോഷങ്ങൾ ഒരുപരിധിവരെ മറികടക്കാം

കഞ്ഞിവെള്ളം ഇല്ലെങ്കില്‍ അരി കഴുകിയ വെള്ളം എടുക്കുക

ഇതിലേയ്ക്ക് അല്‍പം വെളിച്ചെണ്ണ ചേര്‍ക്കാം. ഇതിലേക്ക് സാധാരണയായി ഉപയോഗിക്കുന്ന ഷാംപൂ അല്‍പം ചേര്‍ത്ത് പതപ്പിയ്ക്കാം

ഇത് തലയില്‍ തേച്ച് കുളിക്കാ. ഇതിലൂടെ മുടിക്ക് ഷാംപൂ വഴിയുള്ള ദോഷം കുറയ്ക്കാന്‍ ഒരു പരിധി വരെ സാധിക്കും

കഞ്ഞിവെള്ളവും വെളിച്ചെണ്ണയും ഉളളതുകൊണ്ട് മുടിക്ക് തിളക്കം കിട്ടുകയും മുടി വല്ലാതെ വരണ്ട് പോകാതിരിക്കുകയും ചെയ്യും

Photo Source: Freepik