മുടി അതിവേഗം വളരും, കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കൂ
അര കപ്പ് അരി മൂന്ന് കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. 30 മിനിറ്റിനു ശേഷം അത് അരിച്ചെടുക്കാം
ഈ വെള്ളം 24 മുതൽ 48 മണിക്കൂർ വരെ പുളിപ്പിക്കാൻ മാറ്റി വയ്ക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി സൂക്ഷിക്കാം
റൈസ് വാട്ടറും വെള്ളവും തുല്യ അളവിലെടുത്ത് ഉപയോഗിക്കാം
നനവുള്ള തലമുടിയിലും ശിരോചർമ്മത്തിലും റൈസ് വാട്ടർ ഒഴിച്ച് മൃദുവായി മസാജ് ചെയ്യാം
അൽപ സമയം വിശ്രമിച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയാം
ആഴ്ചയിൽ രണ്ട് തവണ ഉപയോഗിച്ചു നോക്കൂ. അമ്പരപ്പിക്കുന്ന മാറ്റം കാണാം
റൈസ് വാട്ടറിന്റെ ഗുണം വർധിപ്പിക്കാൻ പെപ്പൻമിന്റ് ഓയിലോ, റോസ്മേരി ഓയിലോ അതിലേയ്ക്കു ചേർക്കാവുന്നതാണ്
Photo Source: Freepik