കഞ്ഞി വെള്ളം മുഖത്ത് പുരട്ടൂ, ചർമ്മത്തിലെ മാറ്റം കണ്ടറിയൂ
ചർമ്മത്തിന് തിളക്കം നൽകുന്ന പോഷകങ്ങളുടെ കലവറയാണ് ഈ വെള്ളം
ചർമ്മത്തിന് തിളക്കം നൽകാനും ജലാംശം വർധിപ്പിക്കാനും സഹായിക്കുന്ന എൻസൈമുകളും വിറ്റാമിനുകളും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്
ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഫെറുലിക് ആസിഡും പാരാ അമിനോ ബെൻസോയിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്
കഞ്ഞി വെള്ളം നേരിട്ട് ചർമ്മത്തിൽ പുരട്ടാം. അതല്ലെങ്കിൽ കുറച്ച് ദിവസത്തേക്ക് പുളിപ്പിക്കാനായി മാറ്റിവച്ചശേഷം ഉപയോഗിക്കാം
ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം പുരട്ടുന്നത് വേനൽക്കാല മാസങ്ങളിൽ ചർമ്മത്തിന് ഉന്മേഷം നൽകും
സെൻസിറ്റീവ് ചർമ്മമുള്ള ചില വ്യക്തികൾക്ക് ചൊറിച്ചിലോ അലർജിയോ അനുഭവപ്പെടാം
അതിനാൽ, ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുക
Photo Source: Freepik