നരച്ച മുടിക്ക് ഡൈ വേണ്ട; കഞ്ഞിവെള്ളം എടുത്തോളൂ

ചെമ്പരത്തിപ്പൂവിന്റെ ഞെട്ട് കളഞ്ഞ്, ഇതളുകളാക്കി ഒരു പാത്രത്തിലിടുക

ഇതിലേക്ക് കുറച്ച് പനിക്കൂർക്കയുടെ ഇലയും കുറച്ച് ശംഖുപുഷ്പത്തിന്റെ പൂക്കളും ഇട്ടുകൊടുക്കുക

കഞ്ഞിവെള്ളം കൂടി ഒഴിച്ചുകൊടുത്തശേഷം നന്നായി തിളപ്പിക്കുക. തിളച്ച ശേഷം ചെറിയ തീയിലേക്ക് മാറ്റാം

കുറച്ചു കഴിയുമ്പോൾ കളർ മാറി വരുന്നത് കാണാം. ഇനി അടുപ്പിൽ നിന്ന് മാറ്റാം

ചൂടാറിയ ശേഷം അരിച്ചെടുക്കാം. എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലാണ് ഈ ഹെയർ ഡൈ തേക്കേണ്ടത്

അരമണിക്കൂറിന് ശേഷം തല കഴുകിക്കളയാം. ഷാംപു ഉപയോഗിക്കാതെ കഴുകുന്നതാണ് നല്ലത്

ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ ചെയ്യണം. പതിയെ നരച്ച മുടി കറുത്തുവരുന്നത് കാണാം

Photo Source: Freepik