നരച്ച മുടി മാറി കറുക്കും, കഞ്ഞിവെള്ളത്തിൽ ഈ പൊടി ചേർത്ത് കുളിക്കൂ
മുടികൊഴിച്ചിൽ, താരൻ, മുടി വേഗത്തിൽ നരയ്ക്കുന്നത് എന്നിവ ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്
മുടിക്ക് നിറം നൽകാൻ രാസവസ്തുക്കൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നതിനു പകരം പ്രകൃതിദത്തമായ വഴികൾ തേടുന്നതാണ് ഏറ്റവും ഉചിതം
സ്വന്തമായി ഡൈകൾ ഉണ്ടാക്കുക എന്നത് ചിലവ് കുറഞ്ഞതും, ദോഷകരമായ രാസവസ്തുക്കൾ ഒഴിവാക്കാനും സഹായിക്കുന്ന ഒരു മികച്ച വഴിയാണ്
നരച്ച മുടി കറുപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ലളിതമായ പ്രതിവിധി നോക്കാം
കഞ്ഞിവെള്ളം ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർത്ത് നന്നായി ഇളക്കുക
ഇതിലേക്ക് കുറച്ച് ഷാംപൂ ചേർത്ത് ഇളക്കുക
കുളിക്കുമ്പോൾ ഈ മിശ്രിതം മുടിയിൽ പുരട്ടുക. അകാല നരയുടെ പ്രശ്നം ഉടനടി കുറയും
Photo Source: Freepik