അരിപ്പൊടിയും തൈരും എടുത്തോളൂ, ഫേഷ്യൽ ചെയ്യാതെ മുഖം തിളങ്ങും
തൈരും റോസ്‌വാട്ടറും ചേർത്തു തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഫെയ്സ്മാസ്ക് പരിചയപ്പെടാം
ഒരു ചെറിയ ബൗളിൽ അരിപ്പൊടിയും തൈരും ചേർത്തിളക്കി യോജിപ്പിക്കാം
അതിലേയ്ക്ക് തേൻ, റോസ് വാട്ടർ എന്നിവ ചേർക്കാം. ആവശ്യമെങ്കിൽ ഏതാനും തുള്ളി വെള്ളം ഒഴിക്കാം
ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം
അതിനു മുമ്പായി മൃദുവായി മസാജ് ചെയ്തു കൊടുക്കാം
ചർമ്മത്തിന് തിളക്കം നൽകുന്നതിനുള്ള ധാരാളം സവിശേഷതകൾ അരിപ്പൊടിക്കും തൈരിനും ഉണ്ട്. അവ കറുത്ത പാടുകൾ അകറ്റി പിഗ്മന്റേഷൻ കുറയ്ക്കുന്നു
അരിപ്പൊടിയുടെ മോയ്സ്ച്യുറൈസിങ് സവിശേഷതയും തൈരിൽ അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഗുണങ്ങളും ചർമ്മം മൃദുവും ആരോഗ്യമുള്ളതുമാക്കി തീർക്കുന്നു
Photo Source: Freepik