അരിപ്പൊടിയിൽ പഴം ചേർത്ത് പുരട്ടൂ, ചർമ്മം തിളങ്ങും

പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണ വിദ്യകളുണ്ട്

നന്നായി പഴുത്ത ഒരു വാഴപ്പഴം തൊലിയും കുരുവും കളഞ്ഞ് അരച്ചെടുക്കാം

അതിലേയ്ക്ക് അരിപ്പൊടിയും തൈരും ചേർത്തിളക്കി യോജിപ്പിക്കാം

ഇത് ക്ലെൻസ് ചെയ്ത മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

കൂടുതൽ തിളക്കമുള്ള നിറം, മിനുസമാർന്ന ചർമ്മം, മെച്ചപ്പെട്ട ജലാംശം എന്നിവ ചർമ്മത്തിന് നൽകാൻ ഈ മാസ്ക് സഹായിക്കും

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചർമ്മത്തിൽ താൽക്കാലികമായി ഇലാസ്തികത മെച്ചപ്പെടുത്തും

Photo Source: Freepik