ചോറ് ബാക്കിവന്നോ? ഇതുപോലെ വറുത്ത് കോരിയെടുക്കൂ

വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വൈകിട്ട് രുചികരമായ ലഘുഭക്ഷണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

ചോറും ഉരുളക്കിഴങ്ങും ഉപയോഗിച്ച് രുചികരമായ ബോണ്ട തയ്യാറാക്കാം

ആദ്യം, ഒരു പാത്രത്തിൽ വേവിച്ച ചോറും വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഉടയ്ക്കുക

അരിപ്പൊടി, ഉള്ളി, കറിവേപ്പില, മല്ലിയില, ജീരകം, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കുഴയ്ക്കുക

എണ്ണ ചൂടായി വരുമ്പോൾ മാവിൽനിന്നും കുറച്ചെടുത്ത് ചെറിയ ഉരുളകളാക്കി ഇട്ടുകൊടുക്കുക

ഇടത്തരം തീയിൽ ബ്രൗൺ നിറമാകുന്നതുവരെ ബോണ്ടകൾ വറുക്കുക

തേങ്ങാ ചട്ണിയോ സോസോ ഉപയോഗിച്ച് കഴിക്കാം

Photo Source: Freepik