ബ്ലീച്ച് ചെയ്യാതെ ടാൻ മാറ്റാം; തക്കാളി കൊണ്ടൊരു മാജിക്

വെയിലത്ത് പോയി തിരിച്ചുവരുമ്പോൾ മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ തക്കാളി സ്ലൈസ് ചെയ്ത് മുഖത്ത് 2-3 മിനിറ്റ് മസാജ് ചെയ്യാം

ശേഷം 5 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ദിവസവും ചെയ്യാവുന്നതാണ്

തക്കാളി നീരും അല്പം തേനും ചേർത്ത് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടാം

10 മിനിറ്റിനു ശേഷം ഇത് ഉണങ്ങുമ്പോൾ ഒരു ലെയർ കൂടി പുരട്ടാം

തക്കാളി കരിവാളിപ്പ് മാറ്റുമ്പോൾ തേൻ ചർമ്മത്തിന് ഈർപ്പം നൽകുന്നു

തക്കാളി നീരിലേക്ക് ചെറിയ തരികളുള്ള പഞ്ചസാര ചേർത്ത് മുഖത്ത് വളരെ മൃദുവായി മസാജ് ചെയ്യാം

ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ വളരെ മൃദുവായി മാത്രമേ ചെയ്യാവൂ

ISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik