കാപ്പിപ്പൊടിയിൽ ഈ എണ്ണ ചേർത്ത് പുരട്ടൂ; റോസാപ്പൂ പോലെ ചുണ്ട് ചുവക്കും
ചുണ്ട് വരണ്ടു പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്
മുഖത്തിന് എത്ര തന്നെ പരിചരണം നൽകിയാലും നിറം മങ്ങിയ വരണ്ട ചുണ്ടുകളാണ് ഉള്ളതെങ്കിൽ ക്ഷീണതമായ മുഖമായിരിക്കും ഫലം
വരണ്ടതും, വിണ്ടുകീറുന്നതുമായ ചുണ്ടുകൾക്ക് വെളിച്ചെണ്ണ ഒരു പ്രകൃതിദത്തമായ പരിഹാരമാണ്
പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ചുണ്ടിലെ കറുപ്പ് നിറം എങ്ങനെ മാറ്റാമെന്ന് നോക്കാം
കാപ്പിപ്പൊടിയും നാരങ്ങ നീരും വെളിച്ചെണ്ണയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക
പത്ത് മിനിട്ടിന് ശേഷം കഴുകി കളയാം. ആദ്യ ഉപയോഗത്തിൽ തന്നെ ചുണ്ടിലെ കറുപ്പ് നിറം ചെറിയ രീതിയിൽ മാറുന്നത് കാണാം
ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഈ സ്‌ക്രബ് ഉപയോഗിക്കാം. ഒറ്റ മാസത്തിൽ പൂർണമായും ചുണ്ടുകളുടെ നിറം മാറും
Photo Source: Freepik