മുഖത്തെ രോമം ഞൊടിയിടയിൽ നീക്കാം; ഈ ഒറ്റമൂലി പരീക്ഷിക്കൂ
ഒരു കപ്പ് പാൽ നന്നായി തിളപ്പിച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര കൂടി ചേർക്കാം
തിളപ്പിച്ച് പകുതി അളവിലാക്കുക. പാൽ തണുത്തു വരുമ്പോൾ മറ്റൊരു ബൗളിലേയ്ക്കു മാറ്റാം
ശേഷം മഞ്ഞൾപ്പൊടി, കടലമാവ്, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം
നന്നായി ഇളക്കി യോജിപ്പിച്ച മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റു വരെ വിശ്രമിക്കാം
നന്നായി ഉണങ്ങിയതിനു ശേഷം കൈ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം
ഇത് മൃതകോശങ്ങളും അനാവശ്യ രോമങ്ങളും നീക്കം ചെയ്യുന്നതിന് സഹായിക്കും
ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ ഫെയ്സ്പാക്ക് ഉപയോഗിക്കാവുന്നതാണ്
Photo Source: Freepik