ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് ഒറ്റയടിക്ക് മാറും; ഇതാ പൊടിക്കൈകൾ

ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാനുള്ള പ്രകൃതിദത്തവും എളുപ്പവുമായ ഒരു മാർഗമുണ്ട്

മൂന്ന് പ്രകൃതിദത്ത ചേരുവകൾ കൊണ്ട് തയ്യാറാക്കിയ മിശ്രിതം ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് ഒറ്റയടിക്ക് മാറ്റിത്തരും

ഒരു ചെറിയ പാത്രത്തിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ, 1 ടീസ്പൂൺ കറ്റാർ വാഴ ജെൽ, അര ടീസ്പൂൺ ശുദ്ധമായ തേൻ എടുത്ത് നന്നായി ഇളക്കുക

ഈ മിശ്രിതം രാത്രിയിൽ ചുണ്ടിനു ചുറ്റുമുള്ള ഇരുണ്ട ഭാഗങ്ങളിൽ പുരട്ടുക

ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വച്ചതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക

ആഴ്ചയിൽ മൂന്ന് തവണ ചെയ്താൽ നല്ല മാറ്റം കാണാൻ കഴിയും

ഈ മിശ്രിതം പ്രകൃതിദത്ത ചേരുവകൾ കൊണ്ട് നിർമ്മിച്ചതായതിനാൽ, പാർശ്വഫലങ്ങളില്ലാത്ത സുരക്ഷിതമായ രീതിയാണ്

Photo Source: Freepik