വിലയേറിയ ക്രീമുകൾ മാറ്റിവയ്ക്കൂ; കറുത്ത പാടുകൾ തക്കാളി മാറ്റി തരും
കറുത്ത പാടുകളും പിഗ്മെന്റേഷനും നീക്കം ചെയ്യാൻ വിലയേറിയ ക്രീമുകളോ ലേസർ ചികിത്സകളോ ആവശ്യമില്ല
തക്കാളി, മഞ്ഞൾ, തൈര്, കാപ്പിപ്പൊടി തുടങ്ങിയ ലളിതമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് സ്വാഭാവികമായി ചർമ്മത്തിന് തിളക്കം നൽകാം
തക്കാളി അരച്ച് അതിന്റെ നീര് എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, തൈര്, കാപ്പിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക
ആദ്യം മുഖം ചൂടുവെള്ളത്തിൽ കഴുകുക. തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക
15-20 മിനിറ്റ് വയ്ക്കുക. പിന്നീട് പതിയെ മസാജ് ചെയ്തശേഷം വെള്ളം ഉപയോഗിച്ച് കഴുകുക
ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യുന്നത് മികച്ച ഫലങ്ങൾ നൽകും
തക്കാളിക്ക് പ്രകൃതിദത്ത ബ്ലീച്ചിങ് ഗുണങ്ങളുണ്ട്. ടാൻ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കുന്നു
Photo Source: Freepik