മുഖത്തെ കരിമംഗല്യം മാറി നിറവും തിളക്കവും കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ

ചിത്രം: ഫ്രീപിക്

പിഗ്മെന്റേഷൻ, ഹൈപ്പർ പിഗ്മെന്റേഷൻ, കറുത്ത പാടുകൾ, മുഖക്കുരു പാടുകൾ തുടങ്ങിയവയൊക്കെ നിരവധി പേരെ അലട്ടുന്ന പ്രശ്നങ്ങളാണ്. മുഖത്തെ കരുവാളിപ്പ് മാറ്റി നിറവും തിളക്കവും നൽകാൻ ചില ഫെയ്സ് പാക്കുകൾ സഹായിക്കും

ചിത്രം: ഫ്രീപിക്

മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചതാണ് ഉരുളക്കിഴങ്ങ്

ചിത്രം: ഫ്രീപിക്

ഉരുളക്കിഴങ്ങിൽ പ്രകൃതിദത്ത ബ്ലീച്ചിങ് ഘടകങ്ങളുണ്ട്

ചിത്രം: ഫ്രീപിക്

ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയശേഷം നന്നായി അരച്ചെടുക്കുക

ചിത്രം: ഫ്രീപിക്

അരച്ചെടുത്ത ഉരുളക്കിഴങ്ങ് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഇതിൽനിന്നും വെള്ളം വേർതിരിച്ചെടുക്കുക

ചിത്രം: ഫ്രീപിക്

ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് മുഖത്ത് ദിവസവും പുരട്ടുന്നത് വളരെ നല്ലതാണ്

ചിത്രം: ഫ്രീപിക്

വെള്ളം മാറ്റിയശേഷം കിട്ടുന്ന ഉരുളക്കിഴങ്ങിലേക്ക് ഇരട്ടി മധുരത്തിന്റെ പൊടിയും മസൂർ ദാൽ പൊടിയും ഉരുളക്കിഴങ്ങ് ജ്യൂസും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക

ചിത്രം: ഫ്രീപിക്

ഇത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ചെയ്യുക

ചിത്രം: ഫ്രീപിക്