അരിയും ഉഴുന്നും വേണ്ട, ഇഡ്ഡലി തയ്യാറാക്കാൻ റവ മതി
ഒരു ബൗളിലേയ്ക്ക് രണ്ട് കപ്പ് റവയെടുക്കാം. അതിലേയ്ക്ക് ഒരു കപ്പ് തൈര് ചേർത്തിളക്കി യോജിപ്പിച്ച് അൽപ സമയം മാറ്റി വയ്ക്കാം
10 മിനിറ്റിനു ശേഷം തുറന്നു നോക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം
അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ തിളച്ചു വരുമ്പോൾ ഉഴുന്നു പരിപ്പും കടലപരിപ്പും കറിവേപ്പിലയും ചേർത്തു വറുക്കാം
ഇത് മാവിലേയ്ക്ക് ഒഴിക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളുകുപൊടിയും ചേർക്കാം
ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം
ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിക്കാം
ശേഷം ആവിയിൽ വേവിച്ചെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ