ഒരു പാൻ അടുപ്പിൽ വെച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ ജീരകം ചേർത്ത് വറുക്കാം
ഇതിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം
കുറച്ച് കറിവേപ്പില, രണ്ട് പച്ചമുളക് അരിഞ്ഞത്, ഒരു പിടി നിലക്കടല എന്നിവ ചേർത്ത് വറുത്തെടുക്കാം
സവാള, കാരറ്റ്, തക്കാളി എന്നിവ ചെറുതായി അരിഞ്ഞത്, ഗ്രീൻപീസ്, ക്യാപ്സിക്കം, തുടങ്ങി ലഭ്യമായ പച്ചക്കറികൾ ചേർത്ത് വഴറ്റാം
ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ പാവ് ബജ്ജി മസാല എന്നിവ ചേർത്തിളക്കാം
വറുത്തു വെച്ചിരിക്കുന്ന സേമിയ 150 ഗ്രാം ചേർത്തിളക്കാം. അതിലേയ്ക്ക് അൽപ്പം വെള്ളം ചേർത്ത് അടച്ചു വെച്ച് തിളപ്പിക്കാം
വെള്ളം വറ്റിവരുമ്പോൾ പനീറും, വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം