ശരീരഭാരം കുറയ്ക്കാൻ മുട്ട ഇങ്ങനെ കഴിക്കൂ

പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന മുട്ട ഡയറ്റിൽ പ്രധാന ഭക്ഷണമായി എല്ലാവരും ഉൾപ്പെടുത്താറുണ്ട്

ശരീരഭാരം കുറയ്ക്കുന്നതിനയി അത് എങ്ങനെ കഴിക്കണം എന്നും അറിയണം

പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കാം

മുട്ട അടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുക. മുട്ട ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ഉച്ചഭക്ഷണ സമയം വരെ വയർ നിറഞ്ഞ സംതൃപ്തി നിലനിർത്താൻ സഹായിക്കും. ഇത് ഉച്ചഭക്ഷണത്തിന് മുൻപായി ലഘുഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും

വേവിച്ചതോ പുഴുങ്ങിയതോ ആയ മുട്ടകൾ തിരഞ്ഞെടുക്കുക

കുറഞ്ഞ കാലറിയും ഉയർന്ന പ്രോട്ടീനും ലഭിക്കാൻ വേവിച്ചതോ പുഴുങ്ങിയതോ ആയ മുട്ടകൾ തിരഞ്ഞെടുക്കുക. അധിക കൊഴുപ്പോ കാലറിയോ ചേർക്കാതെ മുട്ടകൾ ആസ്വദിക്കാൻ ഈ രീതികൾ സഹായിക്കും

ഭക്ഷണത്തിൽ മുട്ട ചേർക്കാം

പ്രോട്ടീനും പോഷകങ്ങളും വർദ്ധിപ്പിക്കുന്നതിന് ദിവസത്തിലെ മൂന്നു നേരത്തെ ഭക്ഷണങ്ങളിലും മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കുക. സാലഡുകൾ അല്ലെങ്കിൽ സാൻഡ്‌വിച്ചുകൾ എന്നിവയിൽ വേവിച്ച മുട്ടകൾ ചേർക്കാൻ ശ്രമിക്കുക

മുട്ടയുടെ അളവുകളെക്കുറിച്ച് ശ്രദ്ധിക്കാം

മുട്ട പോഷകസമൃദ്ധമാണെങ്കിലും, കാലറിയുടെയും കൊളസ്‌ട്രോളിന്റെയും അമിത ഉപഭോഗം ഒഴിവാക്കാൻ അതിന്റെ അളവുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിഗത കാലറി ആവശ്യങ്ങളും ഭക്ഷണ ലക്ഷ്യങ്ങളും അനുസരിച്ച്, ഒരു സെർവിങ്ങിന് 1-2 മുട്ടകൾ എന്ന ലക്ഷ്യം വയ്ക്കുക

മറ്റ് പോഷകസമൃദ്ധമായ ഭക്ഷണങ്ങളുമായി മുട്ടകൾ ജോടിയാക്കാം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സമീകൃത ഭക്ഷണം ഉണ്ടാക്കാൻ മുട്ടകൾ ധാന്യങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുമായി സംയോജിപ്പിക്കാം | ചിത്രങ്ങൾ: ഫ്രീപിക്