ശരീരത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്ന ധാരാളം പോഷകങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്
കോശങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിൻ്റെ ഇലാസ്തികതക്കും മാതളത്തിലെ പോഷകങ്ങൾ സഹായിക്കും. തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനു വ്യത്യസ്ത തരത്തിൽ മാതളം ഉപയോഗിക്കാവുന്നതാണ്
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കൂ. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. തുടർന്ന് കഴുകി കളയാം. ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാനും മുഖം തിളങ്ങാനും ഇത് സഹായിക്കും
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടൂ. പത്ത് മുതൽ പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം
മാതളത്തിന്‍റെ തൊലികൾ ഉണക്കി പൊടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും
മൂന്ന് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും.