വരണ്ട ചർമ്മത്തോട് എന്നെന്നേക്കുമായി വിട പറയാം, ഈ എണ്ണ രാത്രിയിൽ പുരട്ടൂ

എല്ലാ ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമായ ഒരു പ്രകൃതിദത്ത എണ്ണ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

പ്ലം പഴത്തിന്റെ വിത്തുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത എണ്ണയായ പ്ലം ഓയിലാണത്

മുഖചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്ന വൈറ്റമിൻ എ, സി, ഇ എന്നിവയാൽ സമ്പന്നമാണവ

രാത്രിയിൽ പ്ലം ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് മുഖത്ത് മൃദുവായി മസാജ് ചെയ്ത് രാവിലെ കഴുകിക്കളയുക

അല്ലെങ്കിൽ, കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മുഖത്ത് മസാജ് ചെയ്ത് പിന്നീട് കുളിക്കുക

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മാറ്റം കാണാൻ കഴിയും

മേക്കപ്പ് ഇടുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്ലം ഓയിൽ പുരട്ടിയശേഷംകഴുകി കളഞ്ഞ് മേക്കപ്പ് ഇടുന്നത് ചർമ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യും

Photo Source: Freepik