മുഖക്കുരുവും ടാനും അകറ്റാം, വീട്ടിലുണ്ട് പൊടിക്കൈകൾ
ഒരു ടീസ്പൂൺ ഇഞ്ചി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഒരു ടീസ്പൂൺ ഇഞ്ചി നീരിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഒരു ടീസ്പൂൺ ഇഞ്ചി ഉണക്കി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീരും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കാം
വൃത്തിയായി കഴുകിയ മുഖത്ത് ആ മിശ്രിതം പുരട്ടാം. കുറച്ച് സമയം മൃദുവായി മസാജ് ചെയ്യാം
15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik