തവയിൽ ഒട്ടിപ്പിടിക്കാതെ ദോശ ചുട്ടെടുക്കാം, ഇങ്ങനെ ചെയ്താൽ മതി

മൊരിഞ്ഞ ദോശ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന സങ്കടം നിങ്ങൾക്കുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ദോശക്കല്ല് അടുപ്പിൽ വച്ച് നന്നായി ചൂടാക്കാം. കുറച്ച് വെള്ളത്തിൽ അൽപം എണ്ണ ചേർത്ത് യോജിപ്പിക്കാം

ഇത് ചൂടായ കല്ലിൽ തളിച്ചു കൊടുക്കാം. ശേഷം ഇടത്തരം തീയിലേയ്ക്കു മാറ്റാം

മറ്റൊരു കോട്ടൺ തുണിയിൽ വാളൻപുളി പൊതിഞ്ഞെടുക്കാം

അതുപയോഗിച്ച് ദോശക്കല്ല് തുടച്ച് മാവ് ഒഴിച്ച് തുല്യമായി പരത്താം

മാവ് നന്നായി വെന്തു വരുന്നതു വരെ കാത്തിരിക്കാം

ശേഷം മറിച്ചിടാം. ഇരു വശങ്ങളും ഇടത്തരം തീയിൽ വേവിച്ചെടുക്കാം

Photo Source: Freepik