നരയെല്ലാം കറുക്കും, ഈ ഇല അരച്ച് പുരട്ടൂ

ആദ്യം നാല് പപ്പായ ഇലയും പനിക്കൂർക്ക ഇലയും വെള്ളം ചേർത്ത് നല്ലപോലെ അരച്ച് നീര് എടുക്കുക

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കപ്പൊടിയും ഹെന്നപ്പൊടിയും ചേർന്ന് നന്നായി ചൂടാക്കുക

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച നീര് ഒഴിച്ച് വറ്റിച്ചെടുക്കണം. ശേഷം കുറച്ച് കൂടി നീര് ചേർത്ത് ഒരു കുഴമ്പ് രൂപത്തിലാക്കുക

ആ ചീനച്ചട്ടിയിൽ ഒരു രാത്രി അങ്ങനെ തന്നെവയ്ക്കണം

അടുത്ത ദിവസം ഈ ഡൈ തലയിൽ നല്ലപോലെ തേയ്ച്ചുപിടിപ്പിക്കണം

മുടിയിൽ എണ്ണമയം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം ഉപയോഗിക്കാൻ

ഒരു മണിക്കൂർ മുടിയിൽ വച്ച ശേഷം ഇത് കഴുകികളയാം. കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കരുത്

Photo Source: Freepik