പാലപ്പം രുചിയോടെ കഴിക്കണോ? മാവ് ഇങ്ങനെ അരച്ചെടുക്കൂ
പച്ചയരി കൊണ്ട് തയ്യാറാക്കുന്ന മാവ് പുളിപ്പിച്ചെടുത്താണ് സാധാരണ പാലപ്പം ചുട്ടെടുക്കാറുള്ളത്
കള്ള് ചേർക്കാതെ രുചികരവും സോഫ്റ്റുമായ പാലപ്പം വളരെ എളുപ്പത്തിൽ ചുട്ടെടുക്കാം
ഒന്നര കപ്പ് പച്ചരി 8 മണിക്കൂർ കുതിർക്കാൻ വയ്ക്കാം
ഒരു കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് അര കപ്പ് വേവിച്ച ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം
ഒന്നര കപ്പ് പച്ചരി പ്രത്യേകം അരച്ചെടുക്കാം. അതിലേയ്ക്ക് തേങ്ങ അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം
ഒരു തേങ്ങയുടെ വെള്ളത്തിലേയ്ക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മാവിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം
ഈ മാവ് 8 മണിക്കൂർ അടച്ചു മാറ്റി വയ്ക്കാം. മാവ് പുളിച്ചതിനു ശേഷം അടുപ്പിൽ വച്ചു ചൂടാക്കിയ അപ്പ ചട്ടിയിലേയ്ക്ക് ഒഴിച്ച് ചുട്ടെടുക്കാം
Photo Source: Freepik