പാലപ്പത്തിന്റെ അരിക് മൊരിയണോ? അരയ്ക്കുമ്പോൾ ഇത് കൂടി ചേർക്കൂ
പച്ചരിയോ അരിപ്പൊടിയോ ആണ് അപ്പത്തിന് മാവ് തയ്യാറാക്കാൻ ഉപയോഗിക്കാറുള്ളത്
അതിലേയ്ക്ക് അവൽ കുതിർത്തതു കൂടി ചേർത്താൽ രുചി വർധിക്കും
അര കപ്പ് അവലും ഒന്നര കപ്പ പച്ചരിയും ഒരു രാത്രി വെള്ളത്തിൽ കുതിർത്തെടുക്കാം
ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം
ഇതിലേയ്ക്ക് അര ടീസ്പൂൺ യീസ്റ്റ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അത് എട്ട് മണിക്കൂറെങ്കിലും അടച്ച് മാറ്റി വയ്ക്കാം
ശേഷം പാലപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിച്ച് വട്ടത്തിൽ ചുഴറ്റി പാലപ്പത്തിൻ്റെ ആകൃതിയിലാക്കിയെടുക്കാം. ഇത് അടച്ചു വയ്ക്കാം
ഇരു വശവും വെന്തതിനു ശേഷം തുറന്ന് പാത്രത്തിലേയ്ക്കു മാറ്റാം
Photo Source: Freepik