ഓറഞ്ച് തൊലി ഇനി കളയേണ്ട; മുഖം തിളങ്ങാൻ വീട്ടിലൊരുക്കാം സൗന്ദര്യക്കൂട്ട്

ചർമത്തെ സംരക്ഷിക്കാൻ ഓറഞ്ചിനുള്ള കഴിവുണ്ട്

വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ചിന്റെ തൊലി മുഖത്തിന് സ്വാഭാവിക തിളക്കം നൽകാൻ ഏറ്റവും നല്ല മാർഗമാണ്

ഓറഞ്ചിന്റെ തൊലി നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. ഇത് പൊടിച്ചെടുത്ത് സൂക്ഷിച്ചു വയ്ക്കാം

രണ്ട് ടീസ്പൂൺ ഓറഞ്ച് പൊടിയിൽ ഒരു സ്പൂൺ തേനും ഒരു സ്പൂൺ തൈരും ചേർത്ത് പായ്ക്ക് തയാറാക്കാം

വരണ്ട ചർമമുള്ളവർക്ക് അൽപം എണ്ണ കൂടി പായ്ക്കിൽ ചേർത്തു കൊടുക്കാം

ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം

ആഴ്ചയിൽ മൂന്നുദിവസം പായ്ക്ക് പുരട്ടിയാൽ മതിയാകും

Photo Source: Freepik