കരുവാളിപ്പ് മാറും, മുഖം വെട്ടിത്തിളങ്ങും; ഓറഞ്ച് നീരിൽ ഈ പൊടി ചേർത്ത് പുരട്ടൂ

ചർമത്തിനേറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ

ചർമ്മത്തിന് നല്ല തിളക്കം തരുമെന്ന് മാത്രമല്ല ചർമത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്

ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യാനും മുഖത്തിനു തിളക്കം നൽകാനും സഹായിക്കുന്നതാണ് ഓറഞ്ച്

ഈ ഫെയ്സ്പാക്ക് തയാറാക്കാനായി ഒരു സ്‌പൂൺ ഓറഞ്ച് തൊലി പൊടിച്ചതും ഒരു സ്‌പൂൺ മഞ്ഞൾപ്പൊടിയും അൽപം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക

അതിനുശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റുകൾക്കുശേഷം കഴുകി കളയുക

ചർമത്തിനു മാത്രമല്ല കഴുത്തിലെ കറുപ്പ് പൂർണമായും മാറ്റാൻ ഈ ഫെയ്സ്‌പാക്ക് സഹായിക്കും

പോക്കറ്റ് കാലിയാക്കുന്ന ഒരുപാട് ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനു പകരം ഈ വിദ്യ ഒരു തവണ പരീക്ഷിച്ചു നോക്കൂ

Photo Source: Freepik