നരച്ച മുടി മറച്ചുപിടിക്കാതെ കറുപ്പിക്കാം, അടുക്കളയിലേക്ക് ചെന്നോളൂ
ഈ ഹെയർ ഡൈ തയ്യാറാക്കാൻ ഇരുമ്പ് ചീനച്ചട്ടി ആവശ്യമാണ്
അതിലേയ്ക്ക് ബദാം, ഉലുവ, ഉള്ളിയുടെ തൊലി എന്നിവ ചേർത്തു വറുക്കാം
അവ കറുത്ത നിറമാകുമ്പോൾ അടുപ്പണച്ച് തണുക്കാൻ വയ്ക്കാം
ഇത് നന്നായി പൊടിച്ചെടുക്കാം. ഈ പൊടിയിൽ നിന്നും ഒരു ടീസ്പൂൺ ഒരു ബൗളിലേയ്ക്ക് മാറ്റാം
ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ ഇതിൽ പൊട്ടിച്ചൊഴിച്ചിളക്കി യോജിപ്പിക്കാം. ഡൈ തയ്യാറായി
എണ്ണ മയം ഒട്ടും ഇല്ലാത്ത മുടിയിൽ വേണം ഈ ഡൈ പുരട്ടാൻ
ബ്രെഷ് ഉപയോഗിച്ച് ഈ മിശ്രിതം മുടിയിഴകളിൽ പുരട്ടാം. രണ്ട് മണിക്കൂറിനു ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകി കളയാം
Photo Source: Freepik