ഡൈ ഒക്കെ മാറ്റിവയ്ക്കാം, മുടി കറുപ്പിക്കാൻ സവാള ഉപയോഗിക്കൂ

ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് ചായപ്പൊടിയും ചെമ്പരത്തിപ്പൂവും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക

ഈ വെള്ളത്തിലേക്ക് കറിവേപ്പിലയും സവാളയും ചേർത്ത് അരച്ചെടുക്കണം

ഇതിനെ അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റിവയ്‌ക്കുക

ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഹെന്നപ്പൊടിയും നെല്ലിക്കപ്പൊടിയും എടുത്ത് ഈ വെള്ളവും ചേർത്ത് യോജിപ്പിക്കുക

പേസ്റ്റ് രൂപത്തിലാക്കി എട്ട് മണിക്കൂർ അടച്ചുവയ്‌ക്കുക. ശേഷം ഉപയോഗിക്കാവുന്നതാണ്

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ

ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല

Photo Source: Freepik