മുടികൊഴിച്ചിലാണോ പ്രശ്നം? അടുക്കളയിലുണ്ട് പോംവഴി

തലമുടി പരിചരണത്തിന് കാലങ്ങളായി ഉപയോഗത്തിലിരിക്കുന്നവയാണ് സവാളയും ഉലുവയും

ഇവ ഉപയോഗിച്ച് തലമുടിയുടെ ആരോഗ്യത്തിനായി എണ്ണ തയ്യാറാക്കാം

ഒരു സവാള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം

സവാള അരച്ചതിലേയക്ക് ഉലുവ ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം

അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണയോ എള്ളെണ്ണയോ ചേർത്തു ചൂടാക്കാം

അതിലേയ്ക്ക് സവാള അരച്ചെടുത്തതു ചേർത്ത് നന്നായി ഇളക്കാം

ഈ മിശ്രിതം 20 മിനിറ്റ് തിളപ്പിക്കാം. ശേഷം അടുപ്പണച്ച് എണ്ണ തണുക്കാൻ വയ്ക്കാം

Photo Source: Freepik