അടുക്കളയിൽ ഉള്ളി ഉണ്ടോ? മുടിയിലെ നര മറയ്ക്കാൻ ഒരു വഴിയുണ്ട്
ഒരു പാനിൽ വെള്ളമെടുത്ത് സവാള തൊലി കളഞ്ഞതു ചേർത്തു തിളപ്പിക്കാം. ശേഷം ഇത് തണുക്കാൻ മാറ്റി വയ്ക്കാം
തണുത്തതിനു ശേഷം വെള്ളം അരിച്ചെടുക്കാം
ഇതിലേയ്ക്ക് മൈലാഞ്ചി ഇല ഉണക്കിപ്പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം
ശേഷം അൽപം നെയ്യും കുറച്ച് വെളിച്ചെണ്ണയും ഒഴിക്കാം
നന്നായി ഇളക്കി യോജിപ്പിച്ചെടുത്ത മിശ്രിതം കുറച്ചു സമയം അടച്ചു വയ്ക്കാം
എണ്ണ മയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഇത് പുരട്ടാൻ. മുടിയിഴകൾ പലഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം പുരട്ടാം
20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ഉപയോഗിക്കാം
Photo Source: Freepik